തൃശൂർ: മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി തൃശൂരിലെത്തിയ എം. ലിജുവിനു തൃശൂർ ഡിസിസി ഓഫീസിൽ സ്വീകരണം നല്കി. പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ഓഫീസ് അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. പ്രകൃതിയുടെ ജീവനാണ് മാനവസമൂഹത്തിന്റെ ഹൃദയമിടിപ്പെന്നു മന്ത്രി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് മന്ത്രിയെ ഷാൾ അണിയിച്ചാണു സ്വീകരിച്ചത്. എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, ജോസഫ് ചാലിശേരി, എം.പി. സുരേന്ദ്രൻ, എം.കെ. അബ്ദുൾ സലാം, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
നേരത്തേ പൂങ്കുന്നം മുരളീമന്ദിരത്തിലെത്തി ലീഡർ കെ. കരുണാകരന്റെ സ്മൃതിമണ്ഡപത്തിൽ എം. ലിജു പുഷ്പാർച്ചന നടത്തിയിരുന്നു.